 
വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ 19, 21, 22 ,23 തീയതികളിലായി നടക്കുന്ന വൈപ്പിൻ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പന്തൽകാൽനാട്ടുകർമ്മം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവഹിച്ചു . ലോഗോ എ.ഇ.ഒ ഇബ്രാഹിംകുട്ടി രായരോത്ത്, സ്‌കൂൾ മാനേജർ കെ .എസ്. ജയപ്പൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. ജനറൽ കൺവീനർ എ.ജി. ജെയ്‌സി, അലക്‌സാണ്ടർ റാൽസൺ, പി.ടി.എ പ്രസിഡന്റ് പ്രദീപ് ഷോണ എന്നിവർ പ്രസംഗിച്ചു.