കൊച്ചി: കൗമാര ശാസ്ത്രപ്രതിഭകളുടെ മിന്നുന്ന പ്രകടനത്തിന് സാക്ഷിയാവുകയാണ് കൊച്ചി നഗരം. നവീന ആശയങ്ങളും സങ്കേതങ്ങളും വഴി ശാസ്ത്രവഴിയിൽ പുതിയ നേട്ടങ്ങൾക്ക് തുടക്കമിടുന്ന കുട്ടികളുടെ കണ്ടുപിടുത്തങ്ങൾ പ്രതീക്ഷ പകരുന്നു. മൂന്നുനാൾ നീളുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും വൊക്കേഷണൽ എക്‌സ്‌പോയ്ക്കും ഇന്നലെ തുടക്കമായി.