kklm
കെ എസ് ആർ ടി സി ബസ് . സ്റ്റാൻഡിലെ നഗരസഭ ടോയ്ലറ്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ ധർണ്ണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഒരു വർഷമായി പൂട്ടി കിടക്കുന്ന കെ എസ് ആർ ടി സി ബസ് . സ്റ്റാൻഡിലെ നഗരസഭ ടോയ്ലറ്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു , പി.സി.ജോസ് ,എം.എ.ഷാജി, ബേബി കീരാംതടം അഡ്വ:ബോബൻ വർഗീസ് , പി.സി.ഭാസ്ക്കരൻ എന്നിവർ സംസാരി​ച്ചു. കൗൺസിലർമാരായ സിബി കൊട്ടാരം, സി.എ. തങ്കച്ചൻ , ജിജോ.ടി.ബേബി, റോയി ഇരട്ടയാനിക്കൽ , മരിയ ഗൊരേത്തി, സാറാ ടി എസ് , ലിസി ജോസ് , ജോമി മാത്യു, മർക്കോസ് ഉലഹന്നാൻ ,ഷാജി.കെ.സി,എം.വി. ചാക്കോച്ചൻ , വിത്സൺ ആത്താനി, അമൽ മോഹൻ ജേക്കബ് എന്നിവർ പങ്കെടുത്തു