football

കളമശേരി: ഖത്തർ ലോകകപ്പ് സമയത്ത് ഏലൂരിൽ ഫുട്ബാൾ കാർണിവൽ സംഘടിപ്പിക്കും. 20ന് ലോകകപ്പ് ആരംഭിക്കുന്ന ദിവസം മുതൽ ഫൈനൽ വരെ പാതാളം കവലയിൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ മത്സരങ്ങൾ കാണുന്നതിന് സൗകര്യമൊരുക്കും.

സമ്മാന കൂപ്പൺ നറുക്കെടുപ്പ്, പുരുഷ-വനിതാ ഷൂട്ടൗട്ട് മത്സരം,

സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വൺ മില്യൺഗോൾ, പ്രചാരണ മത്സരങ്ങൾ, പ്രചാരണ റാലികൾ എന്നിവ നടത്തും.

സമ്മാന കൂപ്പണിന്റെയും സംഘാടക സമിതി ഓഫീസിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ നിർവഹിച്ചു. പി.എ.ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എം.അയൂബ്, പി.ബി.രാജേഷ്, സംഘാടകരായ എം.എ.തോമസ്, വാൾട്ടർ ആന്റണി എന്നിവർ പങ്കെടുത്തു.