 
കൊച്ചി: ആവേശം നിറഞ്ഞ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ ഒന്നാം ദിനം 238 പോയിന്റുമായി പാലക്കാട് ഒന്നാമത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 235 പോയിന്റുള്ള കണ്ണൂർ തൊട്ടുപിന്നിലുണ്ട്. 227 പോയിന്റുമായി കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. മറ്റു ജില്ലകളിലെ പോയിന്റ് നില: കോഴിക്കോട് (223), മലപ്പുറം (217), തൃശൂർ (215), തിരുവനന്തപുരം (219), ആലപ്പുഴ (213), വയനാട് (213), പത്തനംതിട്ട (207), എറണാകുളം (212), ഇടുക്കി (206), കൊല്ലം (199), കാസർകോട് (198)
വിവിധ മേളകളിൽ മുന്നിൽ നിൽക്കുന്നവർ
(ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും)
ശാസ്ത്രമേള
പാലക്കാട്- 54
കണ്ണൂർ- 52
തിരുവനന്തപുരം- 51
ഗണിത ശാസ്ത്രമേള
പാലക്കാട്- 114
കണ്ണൂർ- 111
ഇടുക്കി,മലപ്പുറം,കോഴിക്കോട്- 104
സാമൂഹ്യ ശാസ്ത്രമേള
കോഴിക്കോട്- 48
കോട്ടയം- 46
മലപ്പുറം- 45
ഐ.ടി മേള
കണ്ണൂർ, തൃശൂർ- 31
ആലപ്പുഴ, പാലക്കാട്- 29
കോട്ടയം- 28
ഓവറോൾ മുന്നിലുള്ള സ്‌കൂളുകളും പോയിന്റും
1) ടി.ആർ.കെ എച്ച്.എസ്.എസ് വാണിയംകുളം, പാലക്കാട്- 56
2) ജി.വി. എസ്.എസ് മാനന്തവാടി, വയനാട്- 53
3) എം.ഐ. എച്ച്.എസ്, പൂങ്കാവ് ആലപ്പുഴ- 46
4) എസ്.ടി എച്ച്.എസ്.എസ് ഇരട്ടയാർ, ഇടുക്കി- 43
5) മാമ്പറം എച്ച്.എസ്.എസ്, കണ്ണൂർ- 38