
കളമശേരി: എ.ഐ.ടി.യു.സി. ഏലൂർ മേഖലാ ഭാരവാഹികളായി ടി.വി.രവി (പ്രസിഡന്റ്),പി.ജി. ലിഘോഷ് (വൈസ് പ്രസിഡന്റ്), സി.സി.എൻ.സലിം (സെക്രട്ടറി), വി.പി.മണി (ജോ.സെക്രട്ടറി), പി.എ.സോളമൻ (ട്രഷറർ) എന്നിവരെ ഫാക്ട് വർക്കേഴ്സ് യൂണിയൻ ഹാളിൽ നടന്ന മേഖലാ കൺവെൻഷനിൽ തിരഞ്ഞെടുത്തു. ടി.വി. രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.നിക്സൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.കെ.സുരേഷ്, എം.ആർ.രാധാകൃഷ്ണൻ, എസ്.രമേശൻ, എ.എസ്. അജിത് കുമാർ,എം.എ.ജെയിംസ് എന്നിവർ സംസാരിച്ചു.