make
കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷാസിംഗ് ദാവീദ് കഥക് അവതരിപ്പിക്കുന്നു

പുക്കാട്ടുപടി: ജില്ലാ ലൈബ്രറി ലൈബ്രറി കൗൺസിൽ, സ്പിക് മാക്കേ നോർത്ത് കേരള ഡൽഹി, പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദിഎന്നിവയുടെ നേതൃത്വത്തിൽ കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസിക് കലകളുടെ അവതരണവും പഠനവും സംഘടിപ്പിച്ചു.

നർത്തകി രക്ഷാസിംഗ് ദാവീദ് 'കഥക് ' അവതരിപ്പിച്ചു. സ്കൂൾ പ്രിൻസപ്പൽ സോയി കെ.കെ ഉദ്ഘാടനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ.എം. മഹേഷ് അദ്ധ്യക്ഷനായി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് അനു ജോസഫ്, മാക്കേ നോർത്ത് കേരള പ്രോഗ്രാം കോ ഓർഡിനേറ്റർ ഉണ്ണി വാര്യർ, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കെ. രവിക്കുട്ടൻ, സ്‌കൂൾ ലീഡർ ആദർശ് പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.