തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ സൗത്ത് പറവൂർ എൽ.എഫ്. യു.പി സ്കൂളിൽ കിച്ചൻ ബ്ലോക്ക് നിർമ്മിക്കാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10,00,000/- രൂപ അനുവദിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പണിയാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.