exhibition

കൊച്ചി: പുഴയിലെ മാലിന്യങ്ങൾ ഇനി പണിയാവില്ല. പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യം കരയ്ക്കടുപ്പിക്കാനുള്ള സാങ്കേതികവിദ്യയുമായാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‌ർത്ഥികളായ ഐജോ ബിനീഷും നിഥിൻ റോയും മത്സരത്തിനെത്തിയത്.

ജലാശയങ്ങളിലെ മാലിന്യങ്ങൾ മൾട്ടിപർപ്പസ് റോവർ എന്ന ഉപകരണമുപയോഗിച്ച് വലിച്ചെടുക്കാൻ സാധിക്കും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങളാണ് റോവർ ഉപയോഗിച്ച് വലിച്ചെടുക്കുന്നത്. റോബോട്ടിക് കൈകൾ ഉപയോഗിച്ച് മാലിന്യങ്ങൾ റോവറിലെ സംഭരണിയിൽ ശേഖരിക്കും. സൗരോ‌‌ർജം ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന എൻജിൻ പ്രവ‌ത്തിക്കുന്നത് ബാറ്ററിയിലാണ്. അർഡിനോ യൂനോ ബോർഡ്, മോട്ടോർ ഡ്രൈവ് ഷീൽഡ് തുടങ്ങിയവ ഘടിപ്പിച്ചാണ് ഇവയുടെ പ്രവ‌ർത്തനം. ഫോണിലെ ബ്ലൂടൂത്തുമായി ഘടിപ്പിച്ച് റോവർ നിയന്ത്രിക്കാമെന്നും ഇരുവരും പറഞ്ഞു.