കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ ജാഗ്രതാസമിതി പ്രൊജക്ട് നടത്തിപ്പിന് കമ്മ്യൂണി​റ്റി വുമൺ ഫെസിലി​റ്റേ​റ്ററെ തിരഞ്ഞെടുക്കുന്നു. എം.എസ്.ഡബ്ളിയു/ സോഷ്യോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്ക​റ്റുകൾ സഹിതം 25ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.