medical

കൊച്ചി: ഒപ്പമുണ്ട് എം.പി പദ്ധതി പ്രകാരം ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 27ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടത്തും. രജിസ്‌ട്രേഷനുള്ള ഗൂഗിൾ ഫോം ലിങ്ക് എം.പിയുടെ ഫേസ്ബുക്ക് പേജിൽ ലഭിക്കും.

ക്യാമ്പിൽ നൂറോളം ഡോക്ടർമാരുടെയും നൂറോളം നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭിക്കും. 27ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാമ്പിൽ 17 വിഭാഗങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കും. പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രം. വിവരങ്ങൾക്ക്: 9846184400, 8089233741, 04842452700.