angamaly
:കേരള പ്രവാസി മുന്നേറ്റ ജാഥക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം.

അങ്കമാലി: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ച്, 2023 ഫെബ്രുവരി 15ന് നടത്തുന്ന പാർലമെന്റ് മാർച്ച് എന്നി​വയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കേരള പ്രവാസി മുന്നേറ്റ സംസ്ഥാന ജാഥയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ സി.കെ സലിംകുമാർ അദ്ധ്യക്ഷനായി. സംഘം ജില്ലാ സെക്രട്ടറി സി.ഇ നാസർ, പ്രസിഡൻ്റ് ഇ.ഡി ജോയ്, യോഹന്നാൻ വി കൂരൻ, ഗ്രേസി ദേവസി​, സജി വർഗീസ്, ഒ.പി റിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് ജാഥ ക്യാപ്റ്റൻ കെ.വി അബ്ദുൾ ഖാദർ, വൈസ് ക്യാപ്റ്റൻ അഡ്വ. ഗഫൂൾ പി. ലില്ലീസ്, മാനേജർ ബാദുഷ കടലുണ്ടി, പി.കെ അബ്ദുള്ള, പ്രശാന്ത് കൂട്ടാൻമ്പള്ളി എന്നിവർ പ്രസംഗിച്ചു. സംഘം ജില്ലാ സെക്രട്ടറി സി.ഇ നാസർ, പ്രസിഡന്റ് ഇ.ഡി ജോയ്, യോഹന്നാൻ വി കൂരൻ, ഗ്രേസി ദേവസി​, സജി വർഗീസ്, ഒ.പി റിജേഷ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.