അങ്കമാലി: പി. വി. ഇ കിറ്റ് അഴിമതിക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനും പാലാ കവലയിൽ പ്രതിഷേധ ജ്വാലയും തെളിക്കലും സംഘടിപ്പിച്ചു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ​ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോയ്സൺ​ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺ​ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, ഡി. സി. സി. സ്രെട്ടറി കെ.പി. ബേബി, കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. ഒ. ജോർജ്, പഞ്ചായത്ത് മെമ്പര്‍ കെ. വി. ബിബീഷ്, ഐ. എൻ. ടി. യു. സി. മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ, എന്നിവർ സംസാരി​ച്ചു.