അങ്കമാലി: മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ലഹരിവിരുദ്ധ ജ്വാല തെളിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസ്, ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ, പ്രസിഡന്റ് പി.വി.ടോമി, എം.ടി.വർഗീസ്, കെ.പി. ബിനോയ് എന്നിവർ സംസാരി​ച്ചു.