പറവൂർ: കാക്കനാട് നിലംപതിഞ്ഞിമുകൾ ഇളമ്പത്ത് വീട്ടിൽ ജനാർദ്ദനൻ നായരെ വധിക്കാൻ ശ്രമിച്ച കേസിൽ ഏലൂർ അപ്പാഴം വീട്ടിൽ അജാത്ത് (29), പിതാവ് അബ്ദുൾ ജബ്ബാർ (66) എന്നിവർക്ക് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയുമൊടുക്കണം. 2017 മേയ് 28നാണ് സംഭവം. വസ്തുവിന്റെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വിരോധംമൂലം വധിക്കുക എന്ന ഉദ്ദേശ്യത്തോടെ ജനാർദ്ദനൻ നായരെ പ്രതികൾ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ പി. ശ്രീറാം, എം.ബി. ഷാജി, കെ.കെ. സാജിത എന്നിവർ ഹാജരായി.