പള്ളുരുത്തി: താലൂക്ക് വ്യവസായ വകുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നാനോ സംരംഭങ്ങളുടെ സാദ്ധ്യതകളെക്കുറിച്ചും വിപണനത്തെക്കുറിച്ചുമാണ് സെമിനാർ ചർച്ച ചെയ്തത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ലീജ തോമസ് ബാബു, മെറ്റിൽഡ മൈക്കിൾ, സി.ആർ.സുധീർ, കെ.കെ.സെൽവരാജൻ, സിന്ധു ജോഷി, ഹേമ ജോസഫ്, രോഹൻ റെയ്നോൾഡ്, രേഖ എൻ.മേനോൻ, ഷിബി ജോസ് എന്നിവർ സംസാരിച്ചു.