school
രണ്ടാർകര എസ്.എ ബി റ്റി എം സ്കൂളിൽ സ്റ്റാർറ്റപ്പ് കമ്പനിയായ ടാൾറോപ്പ് മായി സഹകരിച്ചു നടപ്പിലാക്കു നൂതന ഐടി അധിഷ്ടിത വിദ്യാഭ്യാസ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ : രണ്ടാർകര എസ്.എ ബി റ്റി എം സ്കൂളിൽ നൂതന ഐ.ടി അധിഷ്ടിത വിദ്യാഭ്യാസത്തിന് തുടക്കമായി. പുതിയ ഐ.ടി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ എം. എം .അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എം. എ. ഫൗസിയ സ്വാഗതം പറഞ്ഞു .സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം ഷക്കീർ, പി .ടി .എ വൈസ് പ്രസിഡന്റ് ഫൈസൽ കുറ്റിയാനിക്കൽ ,അദ്ധ്യാപകരായ റഫീന മുഹമ്മദ്, റിയാസ് ,വേണി, അമ്പിളി ,വിനിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.