തൃക്കാക്കര: ബ്രഹ്മപുരം പാലം പൊളിക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. ബ്രഹ്മപുരം താത്കാലിക പാലം നിർമ്മിക്കാതെ നിലവിലെ പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ തൃക്കാക്കര, കുന്നത്തുനാട് യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭീമഹർജി നൽകാനെത്തിയപ്പോഴായിരുന്നു കളക്ടർ നിലപാട് വ്യക്തമാക്കിയത്. തത്കാലം ഇതു സംബന്ധിച്ച് നടപടികൾ ഒന്നും സ്വീകരിക്കരുതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഉമ തോമസ് എൽ.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, സമരസമിതി ചെയർമാനും മുൻ എം.എൽ.എയുമായ വി.പി.സജീന്ദ്രൻ, ജനറൽ കൺവീനർ എം.എസ്.അനിൽകുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നൗഷാദ് പല്ലച്ചി, കൗൺസിലർ സി.സി.വിജു,കെ.പി. തങ്കപ്പൻ, യൂനിസ്, കരീം പാടത്തിക്കര എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറെ കണ്ടത്.