trophy

കൊച്ചി: സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വൊക്കേഷണൽ എക്സ്പോയിൽ 52 പോയിന്റു വീതം നേടി കൊല്ലം, എറണാകുളം മേഖലകൾ സംയുക്ത ജേതാക്കളായി. വടകരമേഖല 48 പോയിന്റുമായി രണ്ടാമതെത്തി. തൃശൂർ, കുറ്റിപ്പുറം മേഖലകൾ മൂന്നാം സ്ഥാനം (44) പങ്കിട്ടു. സ്‌കൂളുകളുടെ 84 സ്റ്റാളുകൾ നാലു വിഭാഗങ്ങളിലായി മത്സരത്തിനെത്തി. എക്സ്പോ സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.എ.സന്തോഷ് ഉദ്ഘാടനം ചെയ്തു.

മത്സരഫലങ്ങൾ: (വിഭാഗം, സ്ഥാനം, സ്‌കൂൾ എന്നീ ക്രമത്തിൽ)

മോസ്റ്റ് ഇന്നവേറ്റീവ്:

1. വി.എച്ച്.എസ്.എസ് വയനകം, കൊല്ലം,

2. ടി.ടി.വി.എച്ച്.എസ്.എസ് മൂവാറ്റുപുഴ, എറണാകുളം

3. റഹ്മാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ്, കോഴിക്കോട്.

മോസ്റ്റ് പ്രോഫിറ്റബിൾ:

1. ജി.വി.എച്ച്.എസ്.എസ് മുട്ടറ, കൊല്ലം,

2.എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ്, അടിമാലി

3. കെ.കെ.എം ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി, വടകര.

മോസ്റ്റ് മാർക്കറ്റബിൾ:

1. ജി.വി.എച്ച്.എസ്.എസ് മണീട്, എറണാകുളം,

2. ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ, വയനാട്,

3. എം.എം.ഒ വി.എച്ച്.എസ്.എസ് പനയപ്പിള്ളി, എറണാകുളം

കരിക്കുലം:

1. ജി.ജി.വി.എച്ച്.എസ്.എസ് ബി.പി അങ്ങാടി, തിരൂർ.

2. ജി.വി.എച്ച്.എസ്.എസ് ചോറ്റാനിക്കര,

3. ജി.വി.എച്ച്.എസ്.എസ് ആൻഡ് ജി.എച്ച്.എസ്.എസ് കൊട്ടാരക്കര, കൊല്ലം.