തൃപ്പൂണിത്തുറ: എ.ഐ.ടി.യു.സി - ഐ.എൻ.ടി.യു സി യൂണിയനുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത സമരസമിതി ഉദയംപേരൂർ ഗ്യാസ് പ്ളാന്റിനുമുന്നിൽ ധർണ നടത്തി.

കരാർ നിയമനങ്ങൾ സുതാര്യമാക്കുക, ലോഡിംഗ് മേഖലയിലെ തൊഴിലാളികൾക്ക് സേവനവേതന കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുക, ട്രക്ക് - ലോറി മേഖലയിലെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി അഡ്വ. പി.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി. രഘുവരൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, തോമസ് കെന്നടി, ആൽവിൻ സേവ്യർ, ജോൺ ജേക്കബ്, പി.സി. സുനിൽകുമാർ, കെ.എസ്. പവിത്രൻ, എം.പി. ഷൈമോൻ, ടി.വി. ഗോപിദാസ്, പി.ആർ. തങ്കപ്പൻ, വിഷ്ണു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.