കൊച്ചി: കവികളും ചിത്രകാരൻമാരുമായ ഹസൻ കോതാറത്ത്, ഹുസൈൻ കോതാറത്ത് ഇരട്ട സഹോദരന്മാരുടെ കവിതാ പുസ്തക പ്രകാശനം ഇന്ന് വൈ കിട്ട് 4.30ന് മറൈൻഡ്രൈവിലെ എ.പി.ജെ. അബ്ദുൾകലാം മാർഗിൽ നടക്കും. സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. മ്യുസ് മേരി ജോർജ് മുഖ്യാതിഥിയാകും. ടി.കലാധരൻ, സുധീഷ് കോട്ടേമ്പ്രം, അഡ്വ. കെ.ഡി. വിൻസന്റ്, സഹീർ അലി, ജോൺ പൊന്നൻ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിക്കും. പ്രണത ബുക്സാണ് പ്രസാധകർ.