അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള കിടങ്ങൂർ വനിതാ വ്യവസായ കേന്ദ്രത്തിൽ ഒഴിവുളള കെട്ടിടത്തിൽ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുളള വനിതാ സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള വനിതാ വ്യവസായ സംരംഭകർ എന്നി​വരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ 21ന് വൈകി​ട്ട് 5ന് മുൻപായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. അപേക്ഷയോടൊപ്പം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വേണം.