ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ സമാന്തര പാലം നിർമ്മിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ കേന്ദ്ര റോഡ് ട്രാസ്‌പോർട്ട് ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാർത്താണ്ഡവർമ്മ പാലങ്ങളിൽ ആവശ്യത്തിനുള്ള വീതിയില്ലാത്തതാണ് ഇവിടത്തെ ഗതാഗതകുരുക്കിന് കാരണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.