കൊച്ചി: 13,14,15 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. എറണാകുളം ജനറൽ ആശുപത്രി അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, സെക്രട്ടറി ടി. സുബ്രഹ്മണ്യൻ തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു. മന്ത്രിമാരായ വീണാ ജോർജ്, പി. രാജീവ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.