ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം നോർത്ത് ശാഖ അടിയന്തിര യോഗം മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.ആർ. രാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് കെ.എൻ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെകട്ടറി സുഭാഷണൻ, മുപ്പത്തടം ശാഖാ പ്രസിഡന്റ് വി.കെ. ശിവൻ, മറ്റു ശാഖാ ഭാരവാഹികളായ കെ.ആർ. വിജയൻ, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ, ബൈജു, ശോഭ പത്മനാഭൻ, ഹംസപ്പൻ എന്നിവരും സംസാരിച്ചു.