കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവകലാശാല അദ്ധ്യാപകരുടെ സംസ്ഥാന ഫെഡറേഷൻ പ്രസിഡന്റ് ബേബി ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എ.എസ്. സിനേഷ്, സെക്രട്ടറി പി.കെ. പത്മകുമാർ, സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആൽഡ്രിൻ ആന്റണി എന്നിവർ സംസാരിച്ചു.