നെടുമ്പാശേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.സുമേഷ്, വി.വി. ഷൺമുഖൻ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ.ഗോപി, സോഷ്യൽ മീഡിയാ ജില്ലാ കൺവീനർ സേതുരാജ് ദേശം, എ.കെ.അജി, സെക്രട്ടറിമാരായ ടി.വി.ബിജു, കെ.വി. അരുൺ, എം.സി.രാജേന്ദ്രൻ, എ.വി.ഏലിയാസ്, കെ.വി.സാബു, കെ. മധുസുദനൻ, ടി.വി. ജിനു, വിനോദ് കണ്ണിക്കര, പി.ആർ.രഘു, പി.എസ്. ജിഷ്ണു എന്നിവർ നേതൃത്വം നൽകി.