തൃക്കാക്കര: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തുമ്പോളി പള്ളിക്കത്തയിൽ ക്രിസ്റ്റി ആന്റണിയാണ് (29) അറസ്റ്റിലായത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതിയോട് സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തശേഷം വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനദൃശ്യങ്ങൾ പലർക്കും അയച്ചുകൊടുത്തു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നതായി യുവതി ഇൻഫോപാർക്ക് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു