നെടുമ്പാശേരി: സി.പി.എം ചെറിയ വാപ്പാലശേരി റെയിൽ കോളനി ബ്രാഞ്ച് അംഗവും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ.പി. കുട്ടപ്പന്റെ ഏഴാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി.ബിനോയി, സി.എസ്. തമ്പി എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയാ കമ്മിറ്റി അംഗം പി.വി. തോമസ് ദിനാചരണത്തിന്റെ ഭാഗമായി പതാകയുയർത്തി.