 
കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിറുത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളിൽ ഒരാളെ കടവന്ത്ര പൊലീസ് പിടികൂടി. കടവന്ത്ര ഉദയകോളനിയിലെ താമസക്കാരനായ ഷഫീക്കാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കടവന്ത്ര സലിംരാജൻ പാലത്തിന് സമീപം ഓട്ടംവന്ന ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിറുത്തി വടിവാളു കാണിച്ച് പേടിപ്പിച്ച് പഴ്‌സും 15000 വിലയുളള മൊബൈൽഫോണും പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.
മറ്റ് രണ്ടു പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ഷഫീക്കിനെതിരെ കൊച്ചി സിറ്റി പരിധിയിലെ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. കാപ്പ നിയമപ്രകാരം ശിക്ഷയിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.