പെരുമ്പാവൂർ: രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 52 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി സോണമൊല്ല (43)യെ താന്നിപ്പുഴയിൽ നിന്ന് പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ നിന്ന് വിമാന മാർഗം ഒളിപ്പിച്ചു കടത്തുന്ന ഹെറോയിൻ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇയാൾ വിറ്റിരുന്നത്. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ടറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത്തു.
പെരുമ്പാവൂർ ടൗണിൽ ഗാന്ധി ബസാർ ബിൽഡിംഗ് കോംപ്ളക്സിനു സമീപം കാടുപിടിച്ച സ്ഥലത്തു നിന്ന് ഒരു കഞ്ചാവ് ചെടിയും എക്സൈസ് റേഞ്ച് സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ. വിജയൻ, വി.എസ്. ബൈജു, സിവിൽ എക്സൈസ് ഓഫീസർ സി.വി. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.