 
മൂവാറ്റുപുഴ: വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പോയ മദ്ധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. മേക്കടമ്പ് ചേരിയിൽ (മനയത്ത്പുത്തൻപുരയിൽ) ബിജു വർഗീസാണ് (46) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വേളാങ്കണ്ണി പള്ളി സന്ദർശിച്ചിറങ്ങുമ്പോൾ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. പിതാവ്: പരേതനായ വർഗീസ്. മാതാവ്: മേക്കടമ്പ് നങ്ങാപറമ്പേൽ കുടുംബാംഗം ഏലിയാമ്മ. ഭാര്യ: ജാൻസി. സഹോദരങ്ങൾ: റോയ്, റെജി.