aitu-c
കാം കോ എംപ്ലോയീസ് ഫെഡറേഷൻ കളമശേരിയിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശേരി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: സ്ഥിരം എം.ഡിയെ നിയമിക്കുക, സ്പെയർ പാർട്സ് ലഭ്യത ഉറപ്പുവരുത്തുക, മാർക്കറ്റിംഗിലെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളമശേരി കാംകോ കമ്പനി ഗേറ്റിന് മുന്നിൽ കാംകോ എംപ്ലോയീസ് ഫെഡറേഷന്റെ (എഐ.ടി.യു.സി) നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രാജു, മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ്, സിജു ദേവസി, ഇസ്മയിൽ, സുധീഷ് ശേഖർ, രാജേഷ് എന്നിവർ സംസാരിച്ചു.