ആലങ്ങാട്: മയക്കുമരുന്ന് ലഹരി മാഫിയ, തീവ്രവാദം, അഴിമതി, ഇടത് സർക്കാരിന്റെ ബന്ധു നിയമനം തുടങ്ങിയവയ്ക്കെതിരെ ബി.ജെ.പി ആലങ്ങാട് ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനായിക്കുളം നാലാംമൈൽ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രതാ സദസ് ബി.ജെ.പി ജില്ലാ സെൽ കോ ഓർഡിനേറ്റർ ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ്, ഏരിയാ കമ്മിറ്റി പ്രസിഡന്റ് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.