school
പായിപ്ര ഗവ യു .പി. സ്കൂൾ പത്രം പായിപ്ര ന്യൂസ് വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പ്രകാശിപ്പിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗവ. യു പി സ്കൂളിലെ പാഠ്യപാഠ്യേതര മികവുകളും കുട്ടികളുടെ സർഗാത്മക രചനകളും പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പായിപ്ര ന്യൂസ് വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പ്രകാശിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഈസ, അസിസ്റ്റന്റ് ലീഡർ അമീന റിയാസ് എന്നിവർക്ക് കൈമാറി. പൊതുവിദ്യാലയ മികവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരം കോപ്പികളാണ് ആദ്യലക്കം വീടുകളിലെത്തിക്കുക. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, അദ്ധ്യാപകരായ കെ.എം .നൗഫൽ, എ. സലീന, അനീസ കെ.എം, അജിത രാജ് എന്നിവർ സംസാരിച്ചു.