cul
മനോജ് നന്ദകുമാർ നാരാണത്ത് സംഘവും ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നു.

കാലടി: കാലടിയിൽ നടക്കുന്ന സി.ബി.എസ്.ഇ ജില്ലാ കലോത്സവവേദിയിൽ ഭക്ഷ്യരുചിക്കൂട്ട് നിറച്ച് മനോജ് നന്ദകുമാർ നാറാണത്ത് എന്ന തൃപ്പൂണിത്തുറക്കാരൻ ശ്രദ്ധേയനാകുന്നു. ദിവസേന 6000 പേർക്കാണ് മനോജും സംഘവും ഭക്ഷണമൊരുക്കുന്നത്. രാവിലെയും വൈകിട്ടും ചായയും ചെറുകടിയും ഉച്ചയ്ക്കും രാത്രിയും ഏഴുതരം കറിയുംകൂട്ടി സമൃദ്ധമായ സദ്യയാണ് കലോത്സവ വേദികളിൽ സൗജന്യമായി നൽകുന്നത്. മനോജ് നന്ദകുമാർ നാറാണത്തും ജേഷ്ഠൻ വിനോദ് ചന്ദ്രൻ നാറാണത്തും ചേർന്നാണ് ഭക്ഷണമൊരുക്കലിന് ചുക്കാൻ പിടിക്കുന്നത്. ഇവരുടെ കീഴിൽ മുപ്പതോളം തൊഴിലാളികളുണ്ട്.

ഏഴ് വർഷമായി മനോജ് നന്ദകുമാർ ഈ രംഗത്തുണ്ട്.

2020ൽ കലോത്സവവേദിയിൽ ഭക്ഷണം തയ്യാറാക്കാൻ ഏറ്റെടുത്തങ്കിലും കൊവിഡ് അടച്ച് പൂട്ടലിൽ കലോത്സവം നടക്കാതെ പോയി. മനോജിന്റെ രുചിക്കൂട്ടിനെ കേട്ടറിഞ്ഞ കാലടി ശ്രീശാരദ സ്കൂൾ പ്രിൻസിപ്പൽ ദീപാ ചന്ദ്രൻ ഇത്തവണ ഭക്ഷണച്ചുമതല മനോജ് നന്ദകുമാറിനെ ഏൽപ്പിക്കുകയായിരുന്നു. ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്താൽ ആരോഗ്യ വകുപ്പ് ഭക്ഷ്യവിഭാഗം ദിവസേന പരിശോധനയും നടത്തിവരുന്നു.