കളമശേരി: ഏലൂർ നഗരസഭയിൽ എല്ലാ വീടുകളും കടകളും ഹരിതകേരളം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിൽ ചേർന്നു. വീടുകളും കടകളുമായി 8778 എണ്ണം രജിസ്റ്റർ ചെയ്ത് 100 ശതമാനം നേട്ടം കൈവരിച്ചതിന് ഏലൂർ നഗരസഭയെ തദ്ദേശവകുപ്പിന്റെ പദ്ധതി അവലോകന യോഗത്തിൽ മന്ത്രി എം.ബി.രാജേഷ് അനുമോദിച്ചു. മന്ത്രി നൽകിയ പുരസ്കാരം ചെയർമാൻ എ.ഡി. സുജിലും സെക്രട്ടറി പി.കെ. സുഭാഷും ചേർന്ന് ഏറ്റുവാങ്ങി.