മൂവാറ്റുപുഴ: കർഷകസംഘം പായിപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര കർഷക സംഗമം നടത്തി. തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആർ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് വി.എച്ച്.ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. പായിപ്ര വെറ്ററിനറി സർജൻ ഡോ.ലീന പോൾ ക്ഷീര കർഷകമേഖലയിലെ പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. ബി.മെഡ് ഫാർമ ഡയറക്ടർ നാസർ പേണ്ടാണം കർഷകർക്ക് കാൽസ്യം പൊടി വിതരണം ചെയ്തു. വില്ലേജ് സെക്രട്ടറി എ.അജാസ് സ്വാഗതവും പൗലോസ് നന്ദി പറഞ്ഞു.