പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ബോർഡും സംയുക്തമായി ലഹരിവിമുക്ത സന്ദേശമുയർത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു. വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ, പൊലീസ്, എക്സൈസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മാല്യങ്കരയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്.എ സനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. തുടർന്ന് കേരളോത്സവത്തിന് തുടക്കം കുറിച്ച് വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വോളിബാൾ കോച്ച് ബിജോയ് ബാബു, മുൻ എക്സൈസ് ഓഫീസർ സി.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.