മൂവാറ്റുപുഴ: 9, 10, 11 തിയതികളിൽ നടന്ന സബ് ജില്ലാ കായിക മേളയിൽ 57 സ്വർണം ഉൾപ്പെടെ 476.5 പോയിന്റുകൾ നേടി ആതിഥേയരായ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 305.5 പോയിന്റ് നേടി കദളിക്കാട് വിമല മാതാ സ്ക്കൂൾ രണ്ടാം സ്ഥാനം സ്വന്തമാക്കി.