ajith-

പറവൂർ: മഷിനോട്ടക്കാരനെ ആക്രമിച്ച് ഏഴേകാൽ പവൻ കവർന്നകേസിൽ കോട്ടയം ചങ്ങനാശേരി പെരുന്നമലേക്കുന്ന് കുന്നേൽപുതുപ്പറമ്പ് വീട്ടിൽ അജിത്തിനെ (40) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്‌തു.

നവംബർ ഒന്നിന് പെരുവാരത്താണ് സംഭവം. മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കി ആഭരണങ്ങൾ കവരുകയായിരുന്നു. ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.