നെടുമ്പാശേരി: എഫ്.ഐ ഇവന്റ്സ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് 'മാൻ ഒഫ് കേരള', 'വുമൺ ഒഫ് കേരള' ഫിനാലെ നെടുമ്പാശേരി ദേശം ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുമെന്ന് ഷോ ഡയറക്ടർ ഇടവേള ബാബു അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ മത്സരം ആരംഭിക്കും. 18നും 60നും ഇടയിൽ പ്രായമുള്ള മലയാളികളായ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കും. പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈനർ ഷോയും ഇതോടൊപ്പം നടക്കും. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.