കൊച്ചി: ഓൾ കേരള പെയിന്റേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തൊഴിൽ അവകാശ സംരക്ഷണ വിളംബര സമ്മേളനം നടക്കും. എറണാകുളം ഡി.എച്ച് ഗ്രൗണ്ടിൽ രാവിലെ 11ന് നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തൊഴിലിന് മാന്യമായ വേതനം, തൊഴിൽ സുരക്ഷ, കോർപ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റത്തിനെതിരായ പ്രതിരോധം, പെയിന്റിംഗ് തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം. വാർത്താസമ്മേളനത്തിൽ എ.കെ.പി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ജിതിൻ പത്തനംതിട്ട, ജനറൽസെക്രട്ടറി നിഖിൽ പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു.