meet

കാലടി: സി.ബി.എസ്.ഇ ജില്ലാ കലോത്സവവേദികളുടെ നിയന്ത്രണം ഇക്കുറി വഹിക്കുന്നത് കുട്ടികൾ തന്നെ. സാധാരണ പൊലീസ് വഹിക്കുന്ന ചുമതലയാണ് ഇക്കുറി സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഏറ്റെടുത്തത്.

കാലടി ശ്രീശങ്കര വിദ്യാലയത്തിൽ മൂവായിരത്തിൽപരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കാണികളെയും നിയന്ത്രിക്കുന്നത് ഇവരാണ്. കലോത്സവവേദികളിലേക്കുള്ള വാഹനങ്ങളുടെ നിയന്ത്രണവും ഇവർക്കാണ്. വിവിധ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചാണ് ചുമതലപ്പെടുത്തുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു.