ആലുവ. കീഴ്മാട് ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ മന്ത്യേപ്പാറയിൽ പ്രവർത്തിക്കുന്ന വിവാദ കാർബൺ പേപ്പർ കമ്പനി മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വീട്ട് കരം അടയ്ക്കൽ നാട്ടുകാർ ബഹിഷ്‌കരിച്ചു. കമ്പനി മാറ്റി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് 50ഓളം വീട്ടമ്മമാർ എടയപ്പുറം ഹെൽത്ത് സെന്ററിൽ നടന്ന നികുതി ഒടുക്കൽ ക്യാമ്പ് ബഹിഷ്‌കരിച്ചത്.