തൃക്കാക്കര: കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ 75 -ാം വാർഷിക ആഘോഷങ്ങൾക്ക് 24ന് തുടക്കമാവും. രാവിലെ പതിനൊന്നിന് പൂർവവിദ്യാർത്ഥി അസോസിയേഷന്റെ നേതൃത്വത്തിൽ വിളംബര ജാഥ. 25ന് ഉമ തോമസ് എം.എൽ.എ ആഘോഷപതാക ഉയർത്തും. 26ന് രാവിലെ 10ന് പൂർവവിദ്യാർത്ഥിസംഗമം ചലച്ചിത്രതാരം ബിപിൻ ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ഉച്ചക്ക് ഷെഹ്സാൻ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലയിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെ ആദരിക്കും, തുടർന്ന് ഗാനമേള. പൂർവ വിദ്യാർത്ഥികളുടെ സംഘടന തയ്യാറാക്കിയ ആൽബം റിലീസ് ചെയ്യൽ, പ്ലാറ്റിനംജൂബിലി ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി ഗേറ്റ് ഉദ്ഘാടനം എന്നിവയും അന്നേദിവസം നടക്കുമെന്ന് പൂർവ വിദ്യാർത്ഥി സംഘടന അസോസിയേഷൻ ഭാരവാഹികളായ രക്ഷാധികാരി സലിം കുന്നുംപുറം, പ്രസിഡന്റ് കെ.കെ. ഗോപകുമാർ, ജനറൽ സെക്രട്ടറി സത്താർ അലി, ട്രഷറർ എം.എം. നാസർ എന്നിവർ പറഞ്ഞു.
കോ ഓർഡിനേറ്റർ അഡ്വ. ഉദയൻ പൈനാക്കി, പ്രോഗ്രാം കൺവീനർ പി.കെ. കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ആൽബർട്ട് കെ.പി, നസിയ എൻ.യു, ജോയിന്റ് സെക്രട്ടറിമാരായ ബിന്ദു പി , ജമാൽ എം.കെ, ജോപ്പൻ കെ.എക്സ് , ദാസൻ സി.കെ, കെ.എം. ഷാജഹാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.