bms
സ്വകാര്യവത്കരണത്തിനെതിരെ ബി.എം.എസ് കളമശേരി പാതാളത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബി.എം.എസ് ദേശീയ അദ്ധ്യക്ഷൻ ഹിരണ്മയ് പാണ്ഡെ പ്രസംഗിക്കുന്നു

കളമശേരി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്വകാര്യവത്കരണ നയങ്ങളെ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിലൂടെ തോൽപ്പിക്കുമെന്ന് ബി.എം.എസ് ദേശീയ അദ്ധ്യക്ഷൻ ഹിരണ്മയ് പാണ്ഡെ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനിയന്ത്രിതമായ സ്വകാര്യവത്കരണ നയങ്ങളുമായി മുന്നോട്ടുപോവുന്നത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യവത്കരണത്തിനെതിരെ ബി.എം.എസ് കളമശേരി പാതാളത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധമേഖലയിലെ സ്വകാര്യവത്കരണം രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കും. പ്രതിഷേധങ്ങളെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിഅംഗം കെ.കെ വിജയകുമാർ, ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.വി. മധുകുമാർ, സിബി വർഗീസ്, പൊതുമേഖലാ ജീവനക്കാരുടെ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെകട്ടറി പി.കെ. സത്യൻ, ജില്ലാ സെകട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ഉപാദ്ധ്യക്ഷൻ കെ.കെ വിജയൻ, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു.