മൂവാറ്റുപുഴ: റഹ്മ വെൽഫെയർ വാർഷികപൊതുയോഗം രക്ഷാധികാരി എം. എം.ഷമീർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.ഫക്രുദീൻ കാരക്കുന്നം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം.അബ്ദുസലാം പുന്നമറ്റം റിപ്പോർട്ടും ട്രഷറർ വി.എ.ഷക്കീർ കീച്ചേരിപടി വരവുചിലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി എം.കെ.അനൂപ് മുളവൂർ, വൈസ് പ്രസിഡന്റ് എം.എം.ഷിയാസ്, കമ്മിറ്റി അംഗങ്ങളായ എം.എം.അനസ്റ്റി, ടി.കെ.അജിൻസ്, എം.ഇ.സാഹിർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എം.ഷമീർ ഫൈസി (രക്ഷാധികാരി) , വി.എ.ഷക്കീർ (പ്രസിഡന്റ്), അബ്ബാസ് പേഴക്കാപ്പിള്ളി, ടി.കെ.അജിൻസ് ( വൈസ് പ്രസിഡന്റുമാർ), എം.എം.അനസ് ( ജന.സെക്രട്ടറി ), എം.കെ. അനൂപ് മുളവൂർ, ഫൈസൽ പെരുമറ്റം (സെക്രട്ടറിമാർ ) എം.എം.ഷിയാസ് മൈലൂർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.