കിഴക്കമ്പലം: പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ മാർച്ചിന് മുന്നോടിയായി നടക്കുന്ന പ്രവാസി മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടന സമാപനം പെരിങ്ങാലയിൽ നടന്നു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.വർഗീസ് അദ്ധ്യക്ഷനായി. പ്രവാസിസംഘം കോലഞ്ചേരി ഏരിയാ സെക്രട്ടറി നിസാർ ഇബ്രാഹിം, ജാഥ വൈസ് ക്യാപ്ടൻ ഗഫൂർ പി.ലീല്ലീസ്, ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ബാദുഷ കടലുണ്ടി, എം.യു.അഷ്റഫ് , എൻ.വി.വാസു തുടങ്ങിയവർ സംസാരിച്ചു.