മൂവാറ്റുപുഴ: റബ്ബ‌ർ വിലയിടിവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും അടിയന്തരമായി ഇടപെടണമെന്ന് പെരിയാർ ലാറ്റക്സ് കർഷക സംഘം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന് തുടക്കംകുറിച്ച് 25ന് രാവിലെ 10ന് മൂവാറ്റുപുഴിൽ റബ്ബർ കർഷകരുടെ പ്രതിഷേധ സംഗമം നടത്തും. യോഗത്തിിൽ പ്രസിഡന്റ് ടി.ഐ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പെരിയാർ ലാറ്റക്സ് കമ്പനി ഡയറക്ടർ വി.എ. പങ്കജാക്ഷൻ നായർ, പി.വി.തോമസ് മുളക്കുളം, കെ.എം.തോമസ് അന്ത്യാൽ, പി.എം.ബേബി മേക്കപ്പാല, ബെന്നി വർഗീസ് പോത്താനിക്കാട്, ബൈജു ജേക്കബ് കറുകടം എന്നിവർ സംസാരിച്ചു.